Sorry, you need to enable JavaScript to visit this website.

ജലജിന്റെ 'സിക്‌സറി'ല്‍ ദല്‍ഹി കറങ്ങി വീണു

തിരുവനന്തപുരം - കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ 142 ന് ഓളൗട്ടായ ദല്‍ഹി പരാജയമൊഴിവാക്കാന്‍ പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 383 റണ്‍സിന്റെ വന്‍ ലീഡ് വഴങ്ങിയ ദല്‍ഹി രണ്ടാം ഇന്നിംഗ്‌സില്‍ മെച്ചപ്പെട്ട നിലയിലാണ്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ്. എങ്കിലും കേരളത്തെ രണ്ടാം തവണ ബാറ്റ് ചെയ്യിക്കാന്‍ അവര്‍ 241 റണ്‍സ് കൂടി നേടണം. ആറു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് (24-4-63-6) ആദ്യ ഇന്നിംഗ്‌സില്‍ ദല്‍ഹിയെ എറിഞ്ഞിട്ടത്. 
രണ്ടാം ഇന്നിംഗ്‌സില്‍ ഓപണര്‍മാരായ അനുജ് റാവത്തും (87) കുനാല്‍ ചന്ദേലയും (51 നോട്ടൗട്ട്) ദല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. 130 റണ്‍സ് കൂട്ടുകെട്ടിനു ശേഷം അനുജ് പുറത്തായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ദ്രുവ് ഷോറിയാണ് (2 നോട്ടൗട്ട്) ചന്ദേലക്ക് കൂട്ട്. 
നേരത്തെ രണ്ടിന് 32 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ദല്‍ഹിക്ക് ജലജിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിതീഷ് റണയും (25) പത്താമനായി ഇറങ്ങിയ നവദീപ് സയ്‌നിയുമാണ് (25) ടീമിനെ നൂറ് കടത്തിയത്.
 

Latest News