Sorry, you need to enable JavaScript to visit this website.

ജയസൂര്യയുടെ 'വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക്'

ശുദ്ധജലം കിട്ടാക്കനിയാവുന്ന ഒരു കാലം വരുമെന്ന മുന്നറിയിപ്പുമായി 'വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക്'. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, സംയുക്ത മേനോൻ, ജയസൂര്യ എന്നിവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, ബാബു അന്നൂർ, നിർമ്മൽ പാലാഴി, ശ്രീലക്ഷ്മി, സ്‌നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിൻസ് ഭാസ്‌കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനു പി. നായരും ജോൺ കുടിയാൻമലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 


 

Latest News