Sorry, you need to enable JavaScript to visit this website.

മാധുരി പാടുന്നു, അൽമല്ലുവിൽ

ജോസഫ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മാധുരി ഇനി പിന്നണി ഗായിക. സംവിധായകൻ ബോബൻ സാമുവലിന്റെ അൽമല്ലു എന്ന പുതിയ ചിത്രത്തിലാണ് മാധുരി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ജോസഫിലെ പാട്ടുകളൊരുക്കിയ രഞ്ജിൻ രാജാണ് സംഗീതം. സിനിമയിലെ ഗാന രംഗത്തിൽ മാധുരി അഭിനയിച്ചിട്ടുണ്ട്. ജോസഫിന് ശേഷം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
നമിത പ്രമോദ് ആണ് അൽമല്ലുവിൽ നായിക. പുതുമുഖം ഫാരിസാണ് നായകൻ. ഒരു എൻ.ആർ.ഐ മലയാളി പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ദുബായ്, അബുദാബി അടക്കമുള്ള ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. മിയ, സിദ്ധിഖ്, ലാൽ, പ്രേം പ്രകാശ്, മിഥുൻ രമേശ്, ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനിൽ സൈനുദ്ദീൻ, വരദ ജിഷിൻ, ജെന്നിഫർ, അനൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ് ചിത്രത്തിന്റെ നിർമ്മാണം.


 

Latest News