Sorry, you need to enable JavaScript to visit this website.

ബുഖാരിയുടെ അറബി വ്യാഖാന ഗ്രന്ഥം പ്രകാശിതമായി

സ്വഹീഹുൽ ബുഖാരിയുടെ അറബി മൊഴിമാറ്റ വ്യാഖ്യാന ഗ്രന്ഥം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വി.സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് കോപ്പി നൽകി ഗ്രന്ഥം പ്രകാശനം ചെയ്യുന്നു.

തിരൂരങ്ങാടി- വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിക്ക്, ഹൈദരാബാദിലെ ജാമിഅ നിസാമിയ്യയിലെ മൗലാനാ മുഹമ്മദ് ഖാജാ ശരീഫ് എഴുതിയ വ്യാഖ്യാനത്തിന്റെ അറബി മൊഴിമാറ്റ ഗ്രന്ഥം പ്രകാശനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ദാറുൽ ഹുദാ വി.സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് ആദ്യ കോപ്പി നൽകി. മൗലാനാ മുഹമ്മദ് ഖാജാ ശരീഫ് ഉർദുവിൽ എഴുതിയ ഗ്രന്ഥം ഡോ. കെ.എം.ബഹാഉദ്ദീൻ ഹുദവി മേൽമുറിയാണ് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത്.
 ഹൈദരാബാദിലെ മർകസ് ഇഹ്യാ അൽ അദബ് അൽ ഇസ്‌ലാമിയാണ് പ്രസാധകർ. 'സർവത്തുൽ ഖാരി മിൻ അൻവാറിൽ ബുഖാരി' എന്ന പേരിൽ 250  പേജുകളുള്ള വ്യാഖാന ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ്. പ്രകാശന ചടങ്ങിൽ കെ.സി.മുഹമ്മദ് ബാഖവി, ഇബ്രാഹീം ഫൈസി തരിശ്, സി.യൂസുഫ് ഫൈസി മേൽമുറി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുൽ ഖാദിർ ഫൈസി അരിപ്ര, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, എം.കെ.ജാബിറലി ഹുദവി, റഫീഖലി ഹുദവി പുഴക്കാട്ടിരി, ജഅ്ഫർ ഹുദവി ഇന്ത്യനൂർ, പി.കെ.നാസർ ഹുദവി കൈപ്പുറം സംബന്ധിച്ചു.

 

 

Latest News