Sorry, you need to enable JavaScript to visit this website.

ഐ.സി.സി അധ്യക്ഷ സ്ഥാനം ശശാങ്കര്‍ മനോഹര്‍ ഒഴിയുന്നു

ന്യൂദല്‍ഹി - ഐ.സി.സിയുടെ സ്വതന്ത്ര ചെയര്‍മാനെന്ന പദവി ഇന്ത്യക്കാരനായ ശശാങ്ക് മനോഹര്‍ ഒഴിയുന്നു. മൂന്നാം തവണയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്നാണ് മുന്‍ ബി.സി.സി.ഐ അധ്യക്ഷനായ നാഗ്പൂര്‍ക്കാരന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് തുടര്‍ച്ചയായ രണ്ടാം തവണ മനോഹര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഏകകണ്‌ഠേനയായിരുന്നു ഇത്. രണ്ടു വര്‍ഷത്തേക്കായിരുന്നു നിമയനം. മുന്‍ഗാമി എന്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിരവധി വിവാദ തീരുമാനങ്ങള്‍ മനോഹര്‍ തിരുത്തിയിരുന്നു. 
ഐ.സി.സി ഡയരക്ടര്‍മാരില്‍ ഭൂരിഭാഗവും തന്നോട് തുടരാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ പുതിയ ആള്‍ക്ക് അവസരം നല്‍കാന്‍ സമയമായെന്നും മനോഹര്‍ പറഞ്ഞു. അടുത്ത ജൂണോടെ മനോഹര്‍ സ്ഥാനമൊഴിയും. പകരക്കാരനെ മേയോടെ തീരുമാനിക്കും. ഐ.പി.എല്‍ വിവാദത്തെ തുടര്‍ന്ന് ശ്രീനിവാസനെ ഒഴിവാക്കിയപ്പോഴാണ് 2015 ല്‍ മനോഹര്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2017 ല്‍ രാജി വെച്ചെങ്കിലും ഡയരക്ടര്‍ ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുടരുകയായിരുന്നു. 

Latest News