Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ നാട്ടില്‍നിന്ന് മഞ്ഞള്‍ കൊണ്ടുവരാറുണ്ടോ?

ജീവിത ശൈലിയുമായി ബന്ധപ്പെട്ട പല രോഗങ്ങള്‍ക്കും പ്രതിവിധിയായി മഞ്ഞള്‍ നിര്‍ദേശിക്കപ്പെടുന്നുണ്ട്. മായം കലരാത്ത നല്ല മഞ്ഞള്‍പൊടി നാട്ടില്‍നിന്ന് കൊണ്ടുവന്ന് പ്രവാസികള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

കുര്‍കുമ ലോംഗ എന്ന ശാസ്ത്രീയ നാമത്തിലാണ് മഞ്ഞള്‍ അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണ സ്തുവാണ് മഞ്ഞളിന് മഞ്ഞ നിറം നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള ടര്‍മറോള്‍ സുംഗന്ധവും നല്‍കുന്നു.


മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന വസ്തുവിന് അലര്‍ജിയുണ്ടാക്കുന്ന ബാക്റ്റീരിയെ തടയാനും മറ്റ് രോഗങ്ങളെ ചെറുക്കാനുമുള്ള കഴിവുണ്ട്.  മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ അലര്‍ജിയെ ചെറുക്കുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മഞ്ഞളിന്റെ ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടിസെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍
മഞ്ഞളിന്  കഴിയും


0 മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും.
0 പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു.


0പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി ആറ് ഗാം വീതം അര ാസ്സു വെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി.


പ്രമേഹ ത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക

0  ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും.


0 മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ  രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു


0 ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍  മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.


0 തലച്ചോറിന്റെ ആരോഗ്യം സംരക്ഷിച്ച് മറവിരോഗമായ അള്‍ഷിമേഴ്‌സ് തടയാന്‍   മഞ്ഞളിന് കഴിയും.


0ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാന്‍ മഞ്ഞളിന് കഴിയും.


0ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.


അലര്‍ജി, തുമ്മല്‍ എന്നിവ അകറ്റാന്‍ മഞ്ഞള്‍ ഒറ്റമൂലിയാണ്.

 

 

Latest News