Sorry, you need to enable JavaScript to visit this website.

സീനിയര്‍ ബോക്‌സിംഗില്‍ മൂന്ന് മലയാളി താരങ്ങള്‍ സെമിയില്‍

കണ്ണൂര്‍ - നാലാമത് ദേശീയ സീനിയര്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് കേരളാ താരങ്ങള്‍ മെഡല്‍ ഉറപ്പിച്ചു.
ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അഞ്ജൂ സാബു, കെ.എ. ഇന്ദ്രജ, അനശ്വര പി.എം. എന്നിവരാണ് സെമിയില്‍ എത്തിയത്. അന്‍സു മോള്‍ ക്വാര്‍ട്ടറില്‍ തോറ്റു. 
48 കി.ഗ്രാം വിഭാഗം ക്വാര്‍ട്ടറില്‍ ഹരിയാനയുടെ ആരതിയെയാണ് അഞ്ജു സാബു തോല്‍പിച്ചത്.  75 കിലോ വിഭാഗത്തില്‍ പഞ്ചാബിന്റെ മനു ബധാനെ പരാജയപ്പെടുത്തിയാണ് ഇന്ദ്രജ സെമിയില്‍ കടന്നത്. 81 കിലോഗ്രാം വിഭാഗത്തില്‍ അനശ്വര പി.എം, തെലങ്കാനയുടെ നാഗനിക ഗോനല്ലയെ പരാജയപ്പെടുത്തി.
69 കി.ഗ്രാം വിഭാഗത്തില്‍ അന്‍സു മോള്‍ ഡല്‍ഹി താരം അഞ്ജലിയോടാണ്  തോറ്റത്. കേരളതാരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് കാണികളില്‍ നിന്ന് ലഭിച്ചത്. ദേശീയ സീനിയര്‍ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസിന്റെ സര്‍വ്വാധിപത്യം.  മത്സരിച്ച 10 പേരില്‍ എട്ടു പേരെയും അവര്‍ സെമി ഫൈനലിലെത്തിച്ചു.

Latest News