Sorry, you need to enable JavaScript to visit this website.

ബ്ലാസ്‌റ്റേഴ്‌സിന് സമനില, മഞ്ഞപ്പടക്ക് സമനില തെറ്റുന്നു

മുംബൈ - ഐ.എസ്.എല്‍ ഫുട്‌ബോളില്‍രണ്ടാം ജയത്തിനായുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെയും മുംബൈ സിറ്റി എഫ്.സിയുടെയും കാത്തിരിപ്പ് നീളുന്നു. മുംബൈ അരീനയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ പങ്കിട്ടു. മെസ്സി ബൗളിയിലൂടെ എഴുപത്തഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയപ്പോള്‍ തുനീഷ്യക്കാരന്‍ അമീന്‍ ഷെര്‍മീതിയിലൂടെ രണ്ടു മിനിറ്റിനകം ആതിഥേയര്‍ ഗോള്‍ മടക്കി. 
ഗോള്‍കീപ്പര്‍ ടി.പി രഹനേഷായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ. ഒരു പോയന്റെങ്കിലുമായി ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുമെന്ന് ഉറപ്പുവരുത്തിയത് രഹനേഷാണ്. 
ഉദ്ഘാടന മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായ ശേഷം തിരിച്ചടിച്ച് എ.ടി.കെയെ കീഴടക്കിയതായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ തോല്‍പിച്ചാണ് മുംബൈ സിറ്റി എഫ്.സി തുടങ്ങിയത്. അതിനു ശേഷം ഇരു ടീമുകളില്‍നിന്ന് ജയം അകലുകയാണ്.  
ബ്ലാസ്റ്റേഴ്‌സ് ആദ്യ ഹോം മത്സരം ജയിച്ചെങ്കില്‍ മുംബൈക്ക് ഈ സീസണില്‍ ഹോം മത്സരം ജയിക്കാന്‍ പോലും സാധിച്ചിട്ടില്ല. ഒഡിഷ എഫ്.സിയോടും ഗോവ എഫ്.സിയോടും അവര്‍ ഹോം മത്സരങ്ങളില്‍ തോറ്റു. ഏഴ് മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ജയവും മൂന്ന് സമനിലയും മൂന്നു തോല്‍വിയുമായി ആറ് പോയന്റാണ്. ഒരു ജയവും നാലു സമനിലയും രണ്ട് തോല്‍വികളുമായി മുംബൈ തൊട്ടുമുന്നിലുണ്ട്. 

Latest News