Sorry, you need to enable JavaScript to visit this website.

സിവിൽ സർവീസ് രംഗത്തെ സാധ്യതകൾ  വ്യക്തമാക്കി മിക്‌സ് 2019

ജിദ്ദ- ഇന്ത്യൻ സിവിൽ സർവീസ് മേഖലയിലെ സാധ്യതകളെക്കുറിച്ചു വിദ്യാർത്ഥികൾക്ക്  അവബോധം  നൽകുന്നതിനും മത്സര പരീക്ഷകളെ നിശ്ചയദാർഢ്യത്തോടെ  നേരിടാൻ  ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്നതിനും മിക്‌സ് അക്കാദമിയുടെ കീഴിൽ ദ്വിദിന പരിശീലന  ക്ലാസ് സംഘടിപ്പിച്ചു. 


ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ  കമ്മിറ്റിയുടെ കീഴിലുള്ള മിക്‌സ് അക്കാദമി കഴിഞ്ഞ നാലു വർഷമായി ജിദ്ദയിൽ നടത്തിവരുന്ന ശിൽപശാലയിൽ വിവിധ സ്‌കൂളുകളിൽ നിന്നായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ശിൽപകാലയിൽ 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായിരുന്നു പ്രവേശനം. 
 ജുനൈന ഹമീദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ്  ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ മുഹമ്മദ് ഗസൻഫർ ആലം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളെക്കുറിച്ച്  വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവാന്മാരാവണമെന്നും വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചു ഉന്നത വിദ്യാഭ്യാസവും ജോലിയും കരസ്ഥമാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മിക്‌സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി മലപ്പുറം ആമുഖ പ്രസംഗം നടത്തി. 


പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇ.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫർഹത്തുന്നിസ, അൽ മവാരിദ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. പീറ്റർ റൊണാൾഡ്, ജുനൈദ്, കെ.പി. ആസിഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ആലിക്കോയ സ്വാഗതവും ഉമർ മുഖ്താർ നന്ദിയും പറഞ്ഞു.


സിവിൽ സർവീസ് മേഖലയിലും ഇതര ഉയർന്ന തസ്തികകളിലും ഉള്ള ജോലികളെക്കുറിച്ചും മത്സര പരീക്ഷകളെക്കുറിച്ചും അതിനു വേണ്ട  തയാറെടുപ്പുകളെക്കുറിച്ചും വിശദമായി സംസാരിച്ചു കൊണ്ട് മിക്‌സ് ചീഫ് ഫാക്കൽറ്റി കെ.പി. ആസിഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഒ. അബു സാലി  പരീക്ഷകൾ നിയന്ത്രിച്ചു.


സമാപന ചടങ്ങ് കോൺസൽ  ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് താൻ എത്തിപ്പെട്ട നാൾവഴികൾ അദ്ദേഹം വിശദീകരിച്ചത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനമായി. അൽ അബീർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആലുങ്ങൽ മുഹമ്മദ്, ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ, ഐ.പി.സബ്ല്യൂ.എഫ് സെക്രട്ടറി ഖമർ സാദ, എസ് .ഐ.ബി.എൻ സെക്രട്ടറി മിർ ഗസ്‌നഫർ അലി സക്കി, അമൂബ അഡൈ്വസർ അസീസുറബ്ബ്, ഇന്ത്യാ ഫ്രാറ്റേണിറ്റി ഫോറം റീജനൽ പ്രസിഡന്റ് ഫയാസുദ്ദീൻ ചെന്നൈ, അസീം സീഷാൻ തുടങ്ങിയവർ സംബന്ധിച്ചു. ശിൽപശാലയോടനുബന്ധിച്ച് നടത്തിയ പരീക്ഷയിലെ ഉന്നത വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് വിതരണം ചെയ്തു. സമാപന ചടങ്ങിന് അൽ അമാൻ നാഗർകോവിൽ സ്വാഗതവും മുബഷിർ കരുളായി നന്ദിയും പറഞ്ഞു.രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസും  മുൻ വർഷങ്ങളിൽ മിക്‌സ് ശിൽപശാലയിൽ സംബന്ധിച്ച വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തെ സംബന്ധിച്ച സെഷനും ഉണ്ടായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ തമ്പാറ,  നാസർ ഖാൻ നാഗർകോവിൽ, ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻ കുട്ടി, റഫീഖ് മംഗളൂരു, ഹംസ കരുളായി, മുജാഹിദ് പാഷ, ഷാഹുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Latest News