Sorry, you need to enable JavaScript to visit this website.

കാർത്തിയുടെ  നായികയായി  നിഖില വിമൽ

കാർത്തിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ തമ്പിയിൽ നായിക നിഖില വിമൽ. കാർത്തിയുടെ സഹോദരൻ സൂര്യയുടെ ഭാര്യ ജ്യോതികയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയും മോഹൻലാലുമാണ് ചിത്രത്തിന്റെ ടീസർ ഓൺലൈനിൽ അവതരിപ്പിച്ചത്. 
സഹോദരങ്ങളായാണ് കാർത്തിയും ജ്യോതികയും ചിത്രത്തിൽ എത്തുന്നത്. ഇരുവരുടെയും അച്ഛനായി സത്യരാജും എത്തുന്നു. മലയാളി താരം ആൻസൻ പോളും പ്രധാനപ്പെട്ട വേഷത്തിലുണ്ട്.
സംവിധായകനൊപ്പം റെനിൽ ഡിസിൽവ, മണികണ്ഠൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ജ്യോതികയുടെ സഹോദരൻ പങ്കാളിയായ വിയാകോം 18 എന്ന ബോളിവുഡ് പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തിലൂടെയാണ് കോളിവുഡിൽ ജീത്തു ജോസഫ് തുടക്കം കുറിച്ചത്. ഇമ്രാൻ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ജീത്തുവിന്റെ ബോളിവുഡ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. എന്നാലിതിന്റെ റിലീസ് നീളുകയാണ്. മലയാളത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് അടുത്തതായി ജീത്തു സംവിധാനം ചെയ്യുക.

 

Latest News