Sorry, you need to enable JavaScript to visit this website.

ആൻസി സോജൻ മീറ്റിലെ താരം

ആൻസി സോജൻ

കണ്ണൂർ- മത്സരിച്ച മൂന്ന് ഇനങ്ങളിലും മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ ആൻസി സോജൻ സംസ്ഥാന കായിക മേളയിലെ മിന്നും താരമായി.

തൃശൂർ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ് സ്‌കൂളിലെ സീനിയർ വിഭാഗം വിദ്യാർഥിയാണ് ആൻസി. ലോംഗ് ജമ്പിലും, 100 മീറ്ററിലും 200 മീറ്ററിലുമാണ് ആൻസി മീറ്റ് റെക്കോർഡിട്ടത്.
ഇരിങ്ങാലക്കുട നാഷനൽ എച്ച്.എസ് എന്നിലെ വാങ്മയും മുക്‌റം, ശാരിക എന്നിവരാണ് കായിക മേളയിൽ ട്രിപ്പിൾ സ്വർണം നേടിയ മറ്റു താരങ്ങൾ. സബ് ജൂനിയർ 100 മീറ്റർ, 80 മീറ്റർ ഹർഡിൽസ്, ലോംഗ് ജംപ് എന്നിവയിലാണ് വാങ്ങ്മയും മുകറം സ്വർണം നേടിയത്. ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്  വിദ്യാർഥിനിയായ ശാരിക, സബ് ജൂനിയർ ഗേൾസ് 200 മീറ്റർ, 400 മീറ്റർ, 100 മീറ്റർ റിലേ എന്നിവയിലാണ് സ്വർണം നേടിയത്.

Latest News