Sorry, you need to enable JavaScript to visit this website.

സിറ്റ്‌സിപാസ് ചാമ്പ്യൻ

സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എ.ടി.പി ഫൈനൽസ് ട്രോഫിയുമായി

ലണ്ടൻ- ലോക ടെന്നിസിലെ പുത്തൻ താരോദയമായി സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എ.ടി.പി ഫൈനൽസ് ചാമ്പ്യൻ. ലണ്ടൻ ഒ2 അരീനയിൽ നടന്ന ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തിയോമിനെ തോൽപിച്ചാണ് ഗ്രീക്ക് താരം കിരീടം നേടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം 21 കാരന്റെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. സ്‌കോർ 6-7, 6-2, 7-6.
ആറ് തവണ ചാമ്പ്യനായ അതികായൻ റോജർ ഫെദരറെ സെമി ഫൈനലിൽ അട്ടിമറിച്ചെത്തിയ സിറ്റ്‌സിപാസിന് ഫൈനൽ മത്സരത്തിൽ കാണികളുടെ നിറഞ്ഞ പിന്തുണയായിരുന്നു. 2001 ൽ ലെയ്ട്ടൺ ഹ്യൂവിറ്റിനുശേഷം എ.ടി.പി ഫൈനൽസ് ചാമ്പ്യനാവുന്ന പ്രായം കുറഞ്ഞ താരമാണ് സിറ്റ്‌സിപാസ്. ഈ സീസണിൽ താരത്തിന്റെ മൂന്നാമത് കിരീടമാണിത്.

Latest News