Sorry, you need to enable JavaScript to visit this website.

ആദ്യ ഹാട്രിക്കുമായി വാങ്ങ്മയും മുക്‌റം 

കണ്ണൂർ- 63-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഹാട്രിക് നേടുന്ന ആദ്യ താരമായി തൃശ്ശൂരിന്റെ മണിപ്പൂരി താരം വാങ്ങ്മയും മുക്‌റം. മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ മൂന്നാം ദിവസമാണ് ഹാട്രിക് പിറന്നത്.
ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർഥിയായ വാങ്ങ്മയും, സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, 100 മീറ്റർ, ലോംഗ് ജംപ് എന്നിവയിലാണ് സ്വർണം നേടിയത്. ലോംഗ്ജമ്പിൽ 6.18 മീറ്ററാണ് ഈ മിടുക്കൻ ചാടിയത്. കഴിഞ്ഞ ദിവസം 100 മീറ്റർ ഓട്ടത്തിലാണ് വാങ്ങ്മയും ആദ്യ സ്വർണം നേടിയത്. മറ്റ് രണ്ട് ഒന്നാം സ്ഥാനങ്ങൾ ഇന്നലെയും നേടി. മേളയിലെ ആദ്യ ഹാട്രിക് എന്ന നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് വാങ്ങ്മയും പറഞ്ഞു. വാങ്ങ്മയുമിന്റെ ഇഷ്ട ഇനമായ ഹർഡിൽസിലാണ് മൂന്നാമത്തെ സ്വർണം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.
ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കന്ററി സ്‌കൂളിൽനിന്നും 11 മണിപ്പൂർ സ്വദേശികളാണ് കായിക മാമാങ്കത്തിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയത്. ഇവരിൽ രണ്ട് പേർ വീതം സ്വർണവും വെള്ളിയും ഒരാൾ വെങ്കലവും നേടി.

Latest News