Sorry, you need to enable JavaScript to visit this website.

ആവേശം നിറച്ച് ജിദ്ദയിൽ സിഫ് ഫുട്‌ബോൾ മാമാങ്കത്തിനു തുടക്കം -video

ജിദ്ദ- ഫുട്‌ബോൾ പ്രേമികളിൽ ആവേശം നിറച്ച്  പ്രവാസ ലോകത്തെ ഫുട്‌ബോൾ മാമാങ്കമായ സിഫ് ഈസ്റ്റീ ചാമ്പ്യൻസ് ലീഗിന് ജിദ്ദ മിനിസ്ട്രി ഓഫ് എജുക്കേഷൻ സ്‌റ്റേഡിയത്തിൽ വർണാഭ തുടക്കം. കേരളത്തനിമയാർന്ന കലാപരിപാടികളുടെയും വിവിധ സംഘടനകളുടെയും ടീം അംഗങ്ങളുടെയും മാർച്ച് പാസ്‌റ്റോടെയുമാണ് നാലു മാസം നീണ്ടു നിൽക്കുന്ന മത്സരത്തിന് തിരികൊളുത്തിയത്.

സംവിധായകനും നടനും ഗായകനുമായ നാദിർഷ ഉദ്ഘാടനം ചെയ്തു.  സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു  ഈസ്റ്റീ സി.ഇ.ഒ സിസ്‌ലി ജോസ്, മുഹമ്മദ് ആലുങ്ങൽ, വി.പി.മുഹമ്മദലി, മജീദ്, പി.എ അബ്ദുറഹ്മാൻ , സിയാസ്, സീക്കോ ഹംസ, പി.കെ.കുഞ്ഞാൻ, കെ.പി.മുഹമ്മദ് കുട്ടി, കെ.ടി.മുനീർ, ഷിബു തിരുവനന്തപുരം തുടങ്ങിയവർ ആശംസ നേർന്നു. 
ജിദ്ദ നവോദയയുടെ കേരളോത്സവം , കൊല്ലം പ്രവാസി സംഗമം കുരുന്നുകൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. നാദിർഷയുടെ ഗാനാലാപനം നിറഞ്ഞ കൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. ജമാൽ പാഷ, അബ്ദുൽ ഹഖ് എന്നിവരും ഗാനം ആലപിച്ചു. ഹബീബ് ആലുവയുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്ര അകമ്പടി സേവിച്ചു. ജനറൽ സെക്രട്ടി ഷബീറലി ലവ സ്വാഗതവും ട്രഷറർ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.


സ്വാൻ എഫ്‌സി യാസ് ജിദ്ദയും ഷീറാ  ജെ.എസ്.സി ഫാൽക്കൺ  എഫ്‌സിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.  രണ്ടാം മത്സരത്തിൽ  ബ്ലൂ സ്റ്റാർ ബി റോസ് ബിരിയാണി  റൈസ് ജിദ്ദ എഫ്‌സിയെ നേരിട്ടു.

 

Latest News