Sorry, you need to enable JavaScript to visit this website.

ധോണി തിരിച്ചുവരുന്നു

റാഞ്ചി - ലോകകപ്പിന് ശേഷം വിരമിക്കുകയായിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പരിശീലനം പുനരാരംഭിച്ചു. റാഞ്ചിയിലെ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മുപ്പത്തെട്ടുകാരന്‍ പരിശീലനം നടത്തുന്നത്. ധോണിയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് അനിശ്ചിതത്വും തുടരുകയാണ്. 

ധോണിയുടെ കാലം കഴിഞ്ഞുവെന്ന് സെലക്ഷന്‍ കമ്മിറ്റി പലതവണ സൂചന നല്‍കിയിരുന്നു. ധോണിയുടമായി ഭാവിയെക്കുറിച്ച് സംസാരിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു.

 
 

Latest News