Sorry, you need to enable JavaScript to visit this website.

കേരളത്തിന് തോല്‍വി, മേഘാലയക്ക് അട്ടിമറി

തിരുവനന്തപുരം - തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വി. തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ രാജസ്ഥാനാണ് കേരളത്തെ ഏഴു വിക്കറ്റിന് തകര്‍ത്തത്. വിഷ്ണു വിനോദ് (30 പന്തില്‍ 36), സചിന്‍ ബേബി (29 പന്തില്‍ 47) സഞ്ജു സാംസണ്‍ (39 പന്തില്‍ 53) എന്നിവരുടെ കരുത്തില്‍ കേരളം ആറിന് 164 റണ്‍സടിച്ചപ്പോള്‍ മൂന്നോവര്‍ ശേഷിക്കെ ഏഴു വിക്കറ്റിന് രാജസ്ഥാന്‍ ജയിച്ചു. രാജേഷ് ബിഷ്‌ണോയിയും (51 പന്തില്‍ 76 നോട്ടൗട്ട്) അര്‍ജിത് ഗുപ്തയും (22 പന്തില്‍ 44 നോട്ടൗട്ട്) കൂട്ടുകെട്ടാണ് രാജസ്ഥാന് മിന്നുന്ന വിജയം സമ്മാനിച്ചത്. 
മുംബൈയില്‍ ദുര്‍ബലരായ മേഘാലയ കരുത്തരായ മുംബൈയെ അട്ടിമറിച്ചു. ഗസ്റ്റ് കളിക്കാരായ രവിതേജയും പുനീത് ബിഷ്തും സഞജയ് യാദവുമാണ് മേഘാലയയുടെ വിജയശില്‍പികള്‍. സ്‌കോര്‍: മുംബൈ ആറിന് 157, മേഘാലയ നാലിന് 164.

Latest News