Sorry, you need to enable JavaScript to visit this website.

ഉത്തപ്പയെ കൈവിട്ട് കൊല്‍ക്കത്ത

മുംബൈ - അടുത്ത ഐ.പി.എല്‍ ലേലത്തിന് മുമ്പ് റോബിന്‍ ഉത്തപ്പയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ജയ്‌ദേവ് ഉനാദ്കത്തിനെ രാജസ്ഥാന്‍ റോയല്‍സും ഒഴിവാക്കി. യൂസുഫ് പഠാന്‍, ശാഖിബുല്‍ ഹസന്‍, മാര്‍ടിന്‍ ഗപ്റ്റില്‍ എന്നിവരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പറഞ്ഞുവിട്ടു. ഡിസംബര്‍ 19 ന് കൊല്‍ക്കത്തയിലാണ് അടുത്ത ലേലം. 
കര്‍ണാടകയുടെ മലയാളി താരം ദേവദത്ത് പടിക്കലിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും കേരളാ പെയ്‌സര്‍ ബെയ്‌സില്‍ തമ്പിയെ സണ്‍റൈസേഴ്‌സും നിലനിര്‍ത്തി. 

Latest News