Sorry, you need to enable JavaScript to visit this website.

ദിര്‍ഇയ സര്‍ക്യൂട്ടില്‍ റീമ ചരിത്രമെഴുതും

ജിദ്ദ - റീമ ജുഫാലി സൗദി അറേബ്യയില്‍ നടക്കുന്ന ഒരു കാര്‍ റെയ്‌സില്‍ പങ്കെടുക്കുന്ന പ്രഥമ സൗദി വനിതയാവും. ഈ മാസം ദിര്‍ഇയ സര്‍ക്യൂട്ടിലാണ് റീമ ചരിത്രമെഴുതുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാര്‍ റെയ്‌സിംഗില്‍ റീമ അരങ്ങേറിയത്. തുടര്‍ന്ന് മികച്ച പ്രകടനങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ജാഗ്വാര്‍ ഐ പെയ്‌സ് ഇ ട്രോഫി സീരീസില്‍ ദിര്‍ഇയ ഇ പ്രിയില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്. യുനസ്‌കൊ പൈതൃക നഗരമായ ദിര്‍ഇയയുടെ പ്രാന്തപ്രദേശങ്ങളില്‍ നടക്കുന്ന റെയ്‌സില്‍ വി.ഐ.പി ഡ്രൈവറായിരിക്കും റീമ. 
സൗദി വനിതാ റെയിംസിഗ് ലൈസന്‍സ് നേടുന്ന ആദ്യത്തെ വ്യക്തിയാണ് റീമ. 2018 ഒക്ടോബറില്‍ അബുദാബിയിലെ റാസ് മറീന സര്‍ക്യൂട്ടിലായിരുന്നു അരങ്ങേറ്റം. സില്‍വര്‍ കാറ്റഗറിയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ എം.ആര്‍.എഫ് ചലഞ്ചിലും പങ്കെടുത്തിട്ടുണ്ട്. റീമയുടെ ഉദ്യമം സൗദി ചരിത്രത്തിലെ നാഴികക്കല്ലാവുമെന്നും ആയിരങ്ങള്‍ അവര്‍ക്ക് പ്രോത്സാഹനം പകരാനെത്തുമെന്നും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു. പ്രൊഫഷനല്‍ റെയ്‌സിംഗ് ഡ്രൈവറായ താനും അക്കൂട്ടത്തിലുണ്ടാവുമെന്ന് പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ വെളിപ്പെടുത്തി. 
 

Latest News