Sorry, you need to enable JavaScript to visit this website.

ഗള്‍ഫ് കപ്പ് 26 മുതല്‍, സൗദി, യു.എ.ഇ കളിക്കും

ദോഹ - ഖത്തര്‍ ആതിഥ്യമരുളുന്ന ഇരുപത്തിനാലാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോളില്‍ സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും കളിക്കും. രാഷ്ട്രീയമായി ഖത്തറുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല ഈ രാജ്യങ്ങള്‍. ഈ മാസം 26 നാണ് ഗള്‍ഫ് കപ്പിന് പന്തുരുളുക. ഡിസംബര്‍ എട്ട് വരെ നീണ്ടുനില്‍ക്കും. 24 ന് ടൂര്‍ണമെന്റ് തുടങ്ങേണ്ടതായിരുന്നു. സൗദി പങ്കെടുക്കുന്ന സാഹചര്യത്തില്‍ അവരുടെ കളിക്കാരുടെ കൂടി സൗകര്യം പരിഗണിച്ചാണ് കിക്കോഫ് രണ്ടു ദിവസം നീട്ടിയത്.   
ഖത്തര്‍, സൗദി, യു.എ.ഇ, ബഹ്‌റൈന്‍ ടീമുകള്‍ക്കു പുറമെ ഇറാഖ്, കുവൈത്ത്, ഒമാന്‍, യെമന്‍ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പുതുക്കിയ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും.    
രണ്ടു വര്‍ഷം മുമ്പ് അവസാന ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റ് ഖത്തറിലാണ് നടക്കേണ്ടിയിരുന്നത്. സൗദിയും യു.എ.ഇയും ബഹ്‌റൈനും ബഹിഷ്‌കരിച്ചതോടെ  ടൂര്‍ണമെന്റ് കുവൈത്തിലേക്ക് മാറ്റേണ്ടി വന്നിരുന്നു. 
സൗദിയുടെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും പങ്കാളിത്തം ഉറപ്പാക്കിയതായി അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ജാസിം ്ല്‍ ഷുകലി പ്രഖ്യാപിച്ചു. സൗദി, യു.എ.ഇ സോക്കര്‍ ഫെഡറേഷനുകളുടെ ലോഗോ പതിച്ച ബാനറിന്റെ പശ്ചാത്തലത്തിലായിരുന്നു ഷുകലിയുടെ പത്രസമ്മേളനം.                      

Latest News