Sorry, you need to enable JavaScript to visit this website.

ഇറാനെതിരായ കളി ഇറാഖില്‍ ചൂടേറും

ബഗ്ദാദ് - ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാനും ഇറാഖും തമ്മിലുള്ള വ്യാഴാഴ്ചത്തെ പോരാട്ടത്തില്‍ രാഷ്ട്രീയത്തീപ്പൊരി ചിതറും. ഇറാന്റെ പിന്തുണയുള്ള ഇറാഖ് ഭരണകൂടത്തിനെതിരായ ജനരോഷമാണ് ഈ മത്സരത്തിന് രാഷ്ട്രീയ മാനം നല്‍കുന്നത്. ഇറാനെ തോല്‍പിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന് നിരീക്ഷകര്‍ കരുതുന്നു. പ്രക്ഷോഭകര്‍ മത്സരം വീക്ഷിക്കുന്നതിന് പലയിടങ്ങളിലും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സമീപകാലത്ത് ഇറാഖിലെ സ്ഥിതിഗതികള്‍ വഷളായതോടെ ഈ മത്സരം ജോര്‍ദാനിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ഇറാഖിലെ ബസറയിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്.
ഇറാനും ഇറാഖും 1980 മുതല്‍ 1988 വരെ യുദ്ധത്തിലായിരുന്നു. എന്നാല്‍ ഗള്‍ഫ് യുദ്ധവും സദ്ദാം ഹുസൈന്റെ പതനവും ചിത്രം കീഴ്‌മേല്‍ മറിച്ചു. ഇന്ന് ഇറാഖ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത് ഇറാനാണ്.  

Latest News