Sorry, you need to enable JavaScript to visit this website.

വൃദ്ധദമ്പതികളുടെ കൊലപാതകം; രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ- ചെങ്ങന്നൂര്‍ വെണ്‍മണി ഇരട്ടക്കൊല കേസിലെ പ്രതികള്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബിലു, ജുവല്‍ എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തു നിന്നാണ്  പ്രതികളെ  റെയില്‍വേ സുരക്ഷാ സേന പിടികൂടിയത്. ഇവരുടെ പക്കല്‍  മോഷ്ടിച്ച സ്വര്‍ണം കണ്ടെത്തി.

https://www.malayalamnewsdaily.com/sites/default/files/2019/11/13/cherian.jpg

ചെന്നൈ  കോറമണ്ടല്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പൊലീസിന്റെ തിരച്ചില്‍ നോട്ടിസിലെ ചിത്രങ്ങള്‍ കണ്ടാണ് ആര്‍പിഎഫ്  തിരിച്ചറിഞ്ഞത്.  പിടിയിലായവരെ കേരളത്തിലെത്തിക്കാന്‍ പോലീസ് സംഘം വിമാനമാര്‍ഗം വിശാഖപട്ടണത്തേക്ക് പുറപ്പെടും.

കഴിഞ്ഞ ദിവസമാണ് ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം.

ചെറിയാന്റെ മൃതദേഹം പുറത്തെ സ്റ്റോര്‍ മുറിയിലും ഭാര്യ ലില്ലിയുടെ മൃതദേഹം അടുക്കളയ്ക്കു സമീപവുമാണ് കാണപ്പെട്ടത്.  ഇവരുടെ മക്കള്‍ വിദേശത്താണ്.

 

Latest News