Sorry, you need to enable JavaScript to visit this website.

ക്രിസ്റ്റിയാനോയോട് വിശദീകരണം ചോദിക്കും

മിലാന്‍ - എ.സി മിലാനെതിരായ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട'് ചെയ്തതില്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയോട് യുവന്റസ് വിശദീകരണം ചോദിക്കും.  സ്‌പോര്‍ടിംഗ് ഡയരക്ടര്‍ ഫാബിയൊ പറാറ്റിച്ചിയെയും വൈസ് ചെയര്‍മാന്‍ പാവെല്‍ നെദവദിനെയും കാണാന്‍ ക്രിസ്റ്റ്യാനോയോട് നിര്‍ദേശിച്ചിട്ടുണ്ട്. 
മത്സരം യുവന്റസ് 1-0 ന് ജയിച്ചിരുന്നു. അമ്പത്തഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യാനോക്ക് പകരമിറങ്ങിയ പൗളൊ ദിബാലയാണ് എഴുപത്തേഴാം മിനിറ്റില്‍ വിജയ ഗോളടിച്ചത്. കോച്ച് മൗറിസിയൊ സാരിയോട് രോഷം പ്രകടിപ്പിച്ചാണ് ക്രിസ്റ്റ്യാനൊ ഗ്രൗണ്ടില്‍ നി്ന്ന പുറത്തിറങ്ങിയത്. നേരെ ചെയ്ഞ്ചിംഗ് മുറിയിലേക്ക് പോവുകയും കളി തീരുന്നതിന് മൂന്നു മിനിറ്റ് മുമ്പ് സ്ഥലം വിടുകയും ചെയ്തു. 
ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ലോക്കൊമോട്ടിവ് മോസ്‌കോക്കെതിരായ 2-1 വിജയത്തിലും ക്രിസ്റ്റിയാനോയെ പുറത്തിറക്കിയിരുന്നു. അന്നും രോഷാകുലനായാണ് ഗ്രൗണ്ട് വിട്ടത്. 2018-19 സീസണിലുടനീളം സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട അത്രയും തവണ ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റ്യാനോയെ യുവന്റസ് പുറത്തിറക്കിക്കഴിഞ്ഞു. 

 

Latest News