Sorry, you need to enable JavaScript to visit this website.

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ

റിയാദ്- സാമൂഹിക വികസന ബാങ്കിൽനിന്ന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പകൾ നൽകുന്നതിന് ഉന്നതാധികൃതരുടെ അനുമതി. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സംഭാവന ഉയർത്തുന്നതിനും ഇത്തരം സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമായി മാറുന്നതിനാണ് പലിശരഹിത വായ്പകൾ അനുവദിക്കുന്നത്.

 

സാമൂഹിക വികസന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്ന നിലക്ക് ബാങ്ക് സേവനങ്ങളുടെ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടും വിധം സാമൂഹിക വികസന ബാങ്കിലെ സ്വകാര്യ ധന പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് ചുമതല വഹിച്ച് സാമൂഹിക പ്രതിബദ്ധതയിൽ പങ്കാളിത്തം വഹിക്കുന്നതിന് സ്വകാര്യ മേഖയെ പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമുണ്ട്. 


സാമൂഹിക വികസന ബാങ്ക് നിയമത്തിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ബാങ്ക് ഡയരക്ടർ ജനറൽ പദവിയുടെ പേര് സി.ഇ.ഒ എന്നാക്കി മാറ്റിയിട്ടുണ്ട്. ബാങ്ക് ജീവനക്കാർക്ക് തൊഴിൽ നിയമവും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് നിയമവും ബാധകമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 

 

Latest News