Sorry, you need to enable JavaScript to visit this website.

പെട്രോളിതര വരുമാനം; സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി

റിയാദ്- സേവനങ്ങൾ നൽകുന്നതിനും ലൈസൻസുകൾ അനുവദിക്കുന്നതിനുമുള്ള ഫീസുകൾ, നികുതികൾ, നഷ്ടപരിഹാര ഇനത്തിൽ ഈടാക്കുന്ന തുകകൾ, പിഴകൾ എന്നിവ അടക്കം പെട്രോളിതര മേഖലയിൽനിന്ന് ലഭിക്കുന്ന വരുമാനങ്ങളെ കുറിച്ച് മുഴുവൻ സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ധനമന്ത്രാലയത്തിന് വിശദമായ കണക്കുകൾ സമർപ്പിക്കണമെന്ന് ഉന്നതാധികൃതർ നിർദേശിച്ചു.

ഓരോ വരുമാനങ്ങളെയും കുറിച്ചുള്ള തരംതിരിച്ച കണക്കുകളാണ് സമർപ്പിക്കേണ്ടത്. ഫീസുകളും നികുതികളും പിഴകളും അടക്കമുള്ള വരുമാനങ്ങളുടെ കുറഞ്ഞതും കൂടിയതുമായ പരിധികളും ഈ സാമ്പത്തിക വർഷം വരുമാന ഇനത്തിൽ ലഭിച്ച തുകകളും വരുമാനം ഈടാക്കിയതിന്റെ ഫലമായുണ്ടായ വ്യത്യാസങ്ങളും റിപ്പോർട്ടിൽ വിശീദകരിക്കണം.

മുഴുവൻ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും കമ്പനികളും എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള വരുമാനങ്ങളെ കുറിച്ച വിശദമായ കണക്കുകൾ മുപ്പതു ദിവസത്തിനകം പെട്രോളിതര വരുമാന വികസന കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് നേരത്തെ ധന കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. 

 

Latest News