Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശികൾ ഉൾപ്പെട്ട ഭീകര സംഘത്തിന് ശിക്ഷ;ഒന്നാം പ്രതിക്ക് 25 വര്‍ഷം ജയില്‍

റിയാദ് - വിദേശികളും സ്വദേശികളും ഉൾപ്പെട്ട നാൽപത്തിയൊന്നംഗ ഭീകര സംഘത്തിൽ മുപ്പത്തിയെട്ടു പേർക്കുള്ള ശിക്ഷ പ്രത്യേക കോടതി പ്രഖ്യാപിച്ചു. 


സൗദി ഭരണാധികാരികളെയും സുരക്ഷാ സൈനികരെയും പണ്ഡിതരെയും അവിശ്വാസികളായി മുദ്രകുത്തൽ, ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, അറസ്റ്റിൽ കഴിയുന്നതിനിടെ സംഘത്തിൽ ഒരാൾ രഹസ്യ ഭീകര സംഘടന സ്ഥാപിക്കൽ, മറ്റു അംഗങ്ങൾ ഇയാൾക്ക് അനുസരണ പ്രതിജ്ഞ ചെയ്യൽ, ദേശീയ സുരക്ഷക്ക് കോട്ടം തട്ടിക്കുന്നതിന് ലക്ഷ്യമിട്ട് മറ്റേതാനും തടവുകാരെ ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യൽ, ദേശ സുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന സന്ദേശങ്ങളും മറ്റും തയാറാക്കി സൂക്ഷിക്കുകയും മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്യൽ എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികൾ നേരിട്ടത്. 


ഒന്നാം പ്രതിക്ക് 25 വർഷം തടവും രണ്ടാം പ്രതിക്ക് 20 വർഷം തടവും മൂന്നാം പ്രതിക്ക് 15 വർഷം തടവുമാണ് കോടതി വിധിച്ചത്. മറ്റുള്ള പ്രതികൾക്ക് രണ്ടര വർഷം മുതൽ പന്ത്രണ്ടര വർഷം വരെ തടവാണ് ശിക്ഷ. വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽനിന്ന് നാടുകടത്തുന്നതിനും വിധിയുണ്ട്.


 

Latest News