Sorry, you need to enable JavaScript to visit this website.

സംഭാവന പിരിച്ച വിദേശികൾ  മക്കയിൽ അറസ്റ്റിൽ

മക്ക - നിയമ വിരുദ്ധമായി സംഭാവനകൾ ശേഖരിച്ച രണ്ടു വിദേശികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. അൽമുഅയ്‌സിം ഹറാജിൽ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാനെന്ന പേരിൽ ആളുകളിൽ നിന്ന് സംഭാവനകൾ ശേഖരിച്ച രണ്ടു ബർമക്കാരാണ് അറസ്റ്റിലായത്. ഇവരെ അൽമആബിദ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 
പാവങ്ങൾക്ക് അയച്ചുകൊടുക്കാനെന്ന് അറിയിച്ച് ആളുകളിൽനിന്ന് സംഭാവനകൾ സമാഹരിക്കുന്ന ബർമക്കാരെ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. പട്രോൾ പോലീസുകാർ കസ്റ്റഡിയിലെടുത്ത വിദേശികളെ അന്വേഷണം പൂർത്തിയാക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും അൽമആബിദ പോലീസ് സ്റ്റേഷന് കൈമാറി. എന്തു കാരണത്തിന്റെ പേരിലായാലും ഏതു സമയത്തും സംഭാവനകൾ ശേഖരിക്കുന്നത് രാജ്യത്തെ നിയമം വിലക്കുന്നതായി പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ഏറ്റവും അടുത്ത സുരക്ഷാ സൈനികനെ അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. 

 

Tags

Latest News