Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റ് പടിയടച്ചു, ശാഖിബ് ഫുട്‌ബോളിലേക്ക്

ധാക്ക - വാതുവെപ്പുകാര്‍ സമീപിച്ച വിവരം അറിയിക്കാത്തതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ക്രിക്കറ്റര്‍ ശാഖിബുല്‍ ഹസന്‍ ഫുട്‌ബോള്‍ കളിച്ച് കായികക്ഷമത നിലനിര്‍ത്തുന്നു. പ്രാദേശിക ഫുട്‌ബോള്‍ ടീം ഫൂടി ഹാഗ്‌സിനാണ് ശാഖിബ് കളിച്ചത്. രണ്ടു വര്‍ഷത്തെ വിലക്ക് നേരിടുന്ന ശാഖിബിന് തെറ്റാവര്‍ത്തിച്ചിട്ടില്ലെങ്കില്‍ 2020 നവംബറോടെ ക്രിക്കറ്റില്‍ തിരിച്ചെത്താം. 
ധാക്കയിലെ ബംഗ്ലാദേശ് ആര്‍മി സ്‌റ്റേഡിയത്തില്‍ കൊറിയന്‍ പ്രവാസി ടീമിനെതിരെയാണ് ശാഖിബ് കളിച്ചത്. 3-2 ന് ഫൂടി ഹാഗ്‌സ് ജയിച്ചു. 

Latest News