Sorry, you need to enable JavaScript to visit this website.

ഡോണ്ട് ആസ്‌ക് റിഷഭ്, കളിയാക്കി ആരാധകര്‍

നാഗ്പൂര്‍ - ക്രിക്കറ്റിലെ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിന് (ഡി.ആര്‍.എസ്) പുതിയ പേര് നല്‍കി ആരാധകര്‍. ഡോണ്ട് ആസ്‌ക് റിഷഭ് സിസ്റ്റം (റിഷഭിനോട് ചോദിക്കരുത്) എന്നാണ് പേരു മാറ്റിയിരിക്കുന്നത്. ഡി.ആര്‍.എസ് അപ്പീലില്‍ റിഷഭിന് പറ്റിയ വന്‍ അബദ്ധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ നിരവധി പിഴവുകളാണ് റിഷഭ് വരുത്തിയത്. ആദ്യ ട്വന്റി20 യിലും മൂന്നാം ട്വന്റി20 യിലും വിക്കറ്റ്കീപ്പറുടെ നിര്‍ദേശപ്രകാരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ അപ്പീലിന് പോയെങ്കിലും തിരിച്ചടി നേരിട്ടു. മൂന്നാം മത്സരത്തില്‍ മുഹമ്മദ് നഈമിനെതിരെ കോട്ബിഹൈന്റിന് കനത്ത അപ്പീലാണ് റിഷഭ് നടത്തിയത്. ഇതുകണ്ട് ആവേശം കയറി രോഹിത് റിവ്യൂ ചെയ്തു. റീപ്ലേയില്‍ പന്ത് വൈഡാണെന്നാണ് തെളിഞ്ഞത്. ബാറ്റില്‍ നിന്ന് ഏറെ അകലെയായിരുന്നു പന്ത്. 

Latest News