Sorry, you need to enable JavaScript to visit this website.

അല്‍ഖോബാറില്‍ ഇന്ത്യക്ക് വന്‍ തോല്‍വി

 

അല്‍ഖോബാര്‍ - ഏഷ്യന്‍ അണ്ടര്‍-19 യോഗ്യതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ സൗദി അറേബ്യയോട് ഇന്ത്യ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ന്നു. ആദ്യ പകുതിയിലായിരുന്നു സൗദി നാലു ഗോളുമടിച്ചത്. ആദ്യ കളിയില്‍ ഉസ്‌ബെക്കിസ്ഥാനോടും ഇന്ത്യ 0-2 ന് തോറ്റിരുന്നു.  ഉസ്‌ബെക്കിസ്ഥാന്‍ 2-0 ന് അഫ്ഗാനസ്ഥാനെ കീഴടക്കി. ഇന്ത്യക്ക് ഇനി അഫ്ഗാനിസ്ഥാനുമായാണ് കളിക്കേണ്ടത്. 
ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 1-0 ന് കീഴടക്കിയ സൗദി രണ്ടാം വിജയമാണ് നേടിയത്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരാണ് സൗദി. മലേഷ്യ 10-0 ന് മരിയാന അയലന്റ്‌സിനെയും ജപ്പാന്‍ 9-0 ന് മംഗോളിയയെയും തകര്‍ത്തു.
ഇന്ത്യക്കെതിരെ രണ്ടാം മിനിറ്റില്‍ തന്നെ സൗദി ലീഡ് നേടി. 28 മിനിറ്റാവുമ്പോഴേക്കും നാലു ഗോളിന് മുന്നിലെത്തി. എന്നാല്‍ പിന്നീട് സൗദിയുടെ നിരന്തരമായ ആക്രമണങ്ങളെ സമര്‍ഥമായി ചെറുക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. 
 

 

Latest News