Sorry, you need to enable JavaScript to visit this website.

പേരു മാറ്റിയിട്ടും രക്ഷയില്ല, ഒഡിഷക്ക് തോല്‍വി

ജാംഷഡ്പൂര്‍ - ആറാം സീസണ്‍ ഐ.എസ്.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ്.സി പത്തു പേരുമായി ഉജ്വല വിജയം നേടി. ഒഡിഷ എഫ്.സി എന്ന പുതിയ അവതാരത്തില്‍ എത്തിയ പഴയ ദല്‍ഹി ഡൈനാമോസിനെ സ്വന്തം ഗ്രൗണ്ടില്‍ അവര്‍ 2-1 ന് തോല്‍പിച്ചു. മുപ്പത്തഞ്ചാം മിനിറ്റില്‍ ബികാഷ് ജയ്‌റു തുടരെ മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായത് ജാംഷഡ്പൂരിന് തിരിച്ചടിയാവുമെന്നാണ് കരുതിയത്. 
പതിനേഴാം മിനിറ്റില്‍ ഫാറൂഖ് ചൗധരിയിലൂടെ ജാംഷഡ്പൂരാണ് ആദ്യം ഗോളടിച്ചത്. എന്നാല്‍ ജയ്‌റു പുറത്തായതോടെ ഒഡിഷ മേല്‍ക്കൈ നേടി. നാല്‍പതാം മിനിറ്റില്‍ അരിദാന്‍ സന്താനയിലൂടെ ഒഡിഷ ഗോള്‍ മടക്കി. എഴുപത്തൊമ്പതാം മിനിറ്റില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം ഫാറൂഖ് ചൗധരി പാഴാക്കിയതിനു പിന്നാലെയാണ് ജാംഷഡ്പൂര്‍ ഗോളടിച്ചത്. അഞ്ചു മിനിറ്റ് ശേഷിക്കെ സെര്‍ജിയൊ കാസ്റ്റല്‍ ജാംഷഡ്പൂരിന് ഉജ്വല വിജയം സമ്മാനിച്ചു. 

Latest News