Sorry, you need to enable JavaScript to visit this website.

മഹാരാജാവിനു ശേഷം പ്രിന്‍സ്, ബോര്‍ഡില്‍ വീണ്ടും താരം

മുംബൈ - 65 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബി.സി.സി.ഐയുടെ അമരെത്തുന്ന പ്രഥമ ക്രിക്കറ്ററാവും കൊല്‍ക്കത്തയുടെ പ്രിന്‍സ് എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലി. ഇതിനു മുമ്പ് ഒരു ഇന്ത്യന്‍ ക്രിക്കറ്ററേ ബി.സി.സി.ഐ അധ്യക്ഷനായിട്ടുള്ളൂ, വിസി എന്നറിയപ്പെടുന്ന മഹരാജാ വിജയനഗരം. 2104 ല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് സുനില്‍ ഗവാസ്‌കറും ശിവലാല്‍ യാദവും ഇടക്കാല പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചിരുന്നു. 
കളിമികവിനെക്കാള്‍ കുലമഹിമ കൊണ്ട് ഇന്ത്യന്‍ ടീമിലെത്തിയ വിസി 1936 പ്രഥമ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളാണ് കളിച്ചത്. 1954 മുതല്‍ 1956 വരെ അദ്ദേഹം ബി.സി.സി.ഐയുടെ തലപ്പത്തുണ്ടായിരുന്നു.

Latest News