Sorry, you need to enable JavaScript to visit this website.

ഒമാന്‍ ബൗളര്‍ക്ക് ട്വന്റി20 ഹാട്രിക്

മസ്‌കത്ത് - ഒമാന്‍ ലെഗ്‌സ്പിന്നര്‍ ഖവാര്‍അലി രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ പത്താമത്തെ ഹാട്രിക്കിന് ഉടമയായി. ഒമാന്‍ പെന്റാംഗുലര്‍ പരമ്പരയില്‍ നെതര്‍ലാന്റ്‌സിനെതിരെയാണ് ഖവാര്‍ ഹാട്രിക് പൂര്‍ത്തിയാക്കിയത്. എ.ജെ. സ്റ്റാള്‍, സി.എന്‍. ആക്കര്‍മാന്‍, ആര്‍.ഇ വാന്‍ഡര്‍മെര്‍വ് എന്നിവരെ മുപ്പത്തിമൂന്നുകാരന്‍ ലെഗ്‌സ്പിന്നര്‍ പത്താം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ പുറത്താക്കി. പിന്നീട് ബി.ഡി. ഗ്ലോവറുടെ വിക്കറ്റും സ്വന്തമാക്കി (3.3-0-16-4). 
15.3 ഓവറില്‍ 94 ന് നെതര്‍ലാന്റ്‌സിനെ പുറത്താക്കിയ ഒമാന്‍ അഞ്ചോവര്‍ ശേഷിക്കെ വിജയം കണ്ടു. ഈ വര്‍ഷം രാജ്യാന്തര ക്രിക്കറ്റിലെ ഏഴാമത്തെ ഹാട്രിക്കാണ് ഖവാറിന്റേത്. 

Latest News