മഡ്ഗാവ് - സന്തോഷ് ട്രോഫി ഫുട്ബോളിനായി ഒരുങ്ങുന്ന കേരളാ ടീം സന്നാഹ മത്സരത്തില്‍ ഐ.എസ്.എല്‍ ടീം എഫ്.സി ഗോവയോട് മറുപടിയില്ലാത്ത ആറു ഗോളിന് തോറ്റു. സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ മത്സരങ്ങള്‍ക്കായി തയാറെടുക്കുകയാണ് കേരളം.
ബംബോളിം അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സന്നാഹ മത്സരത്തില്‍ ഗോവക്കു വേണ്ടി ലെന് ദൗംഗല്‍, കിംഗ്സ്ലി ഫെര്‍ണാണ്ടസ്, ജാക്കിചന്ദ് സിംഗ്, ലാലാംപുയ തുടങ്ങിയവരൊക്കെ ലക്ഷ്യം കണ്ടു. ഐ.എസ്.എല്ലിലെ ടോപ്സ്കോറര്‍ ഫെറാന്‍ കൊറോമിനാസാണ് ഗോവയുടെ ആക്രമണം നയിച്ചത്. കോറൊ രണ്ടു ഗോള്‍ നേടി. 25 മിനിറ്റാവുമ്പോഴേക്കും ഗോവ മൂന്നു ഗോളിന് മുന്നിലെത്തി.