Sorry, you need to enable JavaScript to visit this website.

'പെപ്പെ' ആന്റണി വർഗീസ് തമിഴിലേക്ക്

മറ്റൊരു മലയാള നടൻ കൂടി തമിഴിലേക്ക്. അങ്കമാലി ഡയറീസിലെ വിൻസന്റ് പെപ്പെയെ അവതരിപ്പിച്ച ആന്റണി വർഗീസ്. ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളത്തിൽ തിരക്കുള്ള നടനായി മാറിയ താരം, തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് ഇളയ ദളപതി വിജയ് ചിത്രത്തിലൂടെ. വിജയ് നായകനാവുന്ന ദളപതി 64ൽ ആന്റണി വർഗീസ് അഭിനയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ദളപതി 64 സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ്. ചിത്രം 2020 ൽ റിലീസ് ചെയ്യും.
ലിജോ ജോസ് പെല്ലിശേരിയുടെ തന്നെ ജെല്ലികെട്ടാണ് റിലീസ് ചെയ്ത ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. ആദ്യ ചിത്രമായ അങ്കമാലി ഡയറീസിലൂടെ ഫിലിംഫെയർ അവാർഡ് സൗത്ത് ഉൾപ്പെടെ നിരവധി അവാർഡുകൾ ആന്റണിക്ക് ലഭിച്ചിരുന്നു. 

 

Latest News