Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി ഓര്‍മയില്‍ സന്തോഷത്തോടെ സംഗമം

തൃശൂര്‍ - ഗ്യാലറികളെ കോരിത്തരിപ്പിച്ച പച്ചപുല്‍മൈതാനങ്ങളില്‍ ആവേശത്തിന്റെ അഗ്നി പടര്‍ത്തിയ മുന്‍കാല സന്തോഷ് ട്രോഫി താരങ്ങള്‍ തൃശൂരില്‍ ഒത്തുകൂടി. 1960 മുതല്‍ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ച 120 താരങ്ങളാണ് ബാനര്‍ജി ക്ലബില്‍ സംഗമിച്ചത്. 
മുന്നൂറിലേറെ സന്തോഷ് ട്രോഫി കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കെ.പി. വില്യം, ടി.കെ. ചാത്തുണ്ണി, പി.കെ. ബാലചന്ദ്രന്‍, വിക്ടര്‍ മഞ്ഞില, ഹരിദാസന്‍, അസീസ്, നജിമുദീന്‍, ജോസ് പി. അഗസ്റ്റിന്‍ കെ.ടി. ചാക്കോ തുടങ്ങിയവര്‍ തുടങ്ങിയ പഴയ തലമുറ താരങ്ങള്‍ പങ്കെടുത്തു. 
പ്രസിഡന്റായി ജോസ് പി. അഗസ്റ്റ്യനെയും സെക്രട്ടറിയായി കെ. അബ്ദുല്‍ റഷീദിനെയും തെരഞ്ഞെടുത്തു. കെ. അഷറഫാണ് ട്രഷറര്‍. മുന്‍ ദേശീയ താരം ഐ.എം. വിജയന്‍ അംബാസഡറായി പ്രവര്‍ത്തിക്കും.
മറ്റു ഭാരവാഹികള്‍: ജോ പോള്‍ അഞ്ചേരി, ബാലചന്ദ്രന്‍, എം എം ജേക്കബ്, സി.എം. രഞ്ജിത്, പി.പി. തോബിയാസ്‌വൈസ് പ്രസിഡന്റുമാര്‍. 
എന്‍. മോഹനന്‍, ബി.എസ്. ശ്രീകൃഷ്ണന്‍, സി.കെ. ജയചന്ദ്രന്‍, മാര്‍'ിന്‍ മാത്യു, ടി. ഹമീദ് ജോയിന്റ് സെക്രട്ടറിമാര്‍. 
ഫുട്‌ബോള്‍ താരങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ചാണ് സംഘടന രൂപീകരിച്ചിരിക്കുത്. നിയമാവലയും, മറ്റു പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും അടുത്തയോഗം ചേര്‍് തീരുമാനിക്കും.
യോഗത്തിനു ശേഷം കോര്‍പറേഷന്‍ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും ഷറഫലിയും എന്‍.പി. പ്രദീപും അടക്കമുള്ളവര്‍ ഒരു ടീമില്‍ കളിച്ചപ്പോള്‍ മറുവശത്ത് സി.വി. പാപ്പച്ചന്‍, വി.പി. ഷാജി, കുരികേശ് മാത്യു തുടങ്ങിയവര്‍ അണിനിരു.  

Latest News