Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ബംഗളൂരു - ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 യില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഒമ്പതിന് 134 ല്‍ അവസാനിച്ചു. ഓപണര്‍ ശിഖര്‍ ധവാന്‍ (25 പന്തില്‍ 36) ഒഴികെ എല്ലാ ബാറ്റ്‌സ്മാന്മാരും പരാജയപ്പെട്ടു. രവീന്ദ്ര ജദേജയും റിഷഭ് പന്തുമാണ് ശിഖറിനെ കൂടാതെ രണ്ടക്കത്തിലെത്തിയത്. ഇരുവരും 19 റണ്‍സ് വീതമെടുത്തു. കഗീസൊ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. 
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ചെയ്‌സ് ചെയ്യുന്ന ടീമിനാണ് വിജയ സാധ്യതയെങ്കിലും ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ലോകകപ്പ് ട്വന്റി20 ക്ക് മുമ്പ് പലതരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ടീം സ്വയം തീരുമാനിച്ചതാണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. 

Latest News