Sorry, you need to enable JavaScript to visit this website.

കെ.എം.സി.സിയില്‍ ചേര്‍ന്നവര്‍ക്ക് ജിസാനില്‍ സ്വീകരണം

ജിസാന്‍ സബ്‌യ ജല പ്രസിഡന്റ് വാഹിദ് വട്ടോളിക്ക് ജിസാന്‍ കെ എം സി സി യില്‍ അംഗത്വം നല്‍കി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വീകരിക്കുന്നു.

ജിസാന്‍- സി.പി.എം അനുഭാവിയും ജിസാന്‍ സബ് യ ജല മുന്‍ പ്രസിഡന്റും വെല്‍ഫെയര്‍ വിഭാഗം കണ്‍വീനറുമായ വാഹിദ് വട്ടോളി കെ.എം.സി.സിയില്‍ ചേര്‍ന്നു. എടപ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ഒ.ഐ. സി.സി നേതാവുമായ നൗഷാദ് മൂനാടി, ഒ.ഐ.സി.സി നേതാവ് അബ്ദുന്നാസര്‍ പുള്ളാട് കണ്ണമംഗലം എന്നവരും ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന  ചടങ്ങില്‍ കെ.എം.സി.സി അംഗങ്ങളായി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അംഗത്വം നല്‍കി സ്വീകരിച്ചു.

ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഫിറേസ്, കെ.പി മുഹമ്മദ് കുട്ടി, എം,എ അസീസ് ചേളാരി, ഖാദര്‍ ചെങ്കള, അസീസ് വയനാട് എന്നവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശംസു പൂക്കാട്ടൂര്‍ സ്വാഗതവും ഖാലിദ് പട്‌ല നന്ദിയും പറഞ്ഞു.
 

 

 

 

 

Tags

Latest News