Sorry, you need to enable JavaScript to visit this website.

സ്വര്‍ണം കൈയെത്തും ദൂരെ, പൂനിയക്ക് ഗോദയിലിറങ്ങാനാവില്ല

നൂര്‍ സുല്‍ത്താന്‍ (കസാഖിസ്ഥാന്‍) - നാലു മാസത്തിനിടെ ജൂനിയര്‍ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും ലോക ചാമ്പ്യനാവാനുള്ള സുവര്‍ണാവസരം ദീപക് പൂനിയക്ക് തലനാരിഴക്ക് നഷ്ടപ്പെട്ടു. സീനിയര്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ 86 കിലൊ വിഭാഗം ഫൈനലിലെത്തിയ ഇരുപതുകാരന് പരിക്കു കാരണം കലാശപ്പോരാട്ടത്തിന് ഇറങ്ങാനാവില്ല. ഇതു കാരണം വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ദീപകിന്റെ കന്നി സീനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പാണ് ഇത്. നാലു മാസം മുമ്പാണ് ജൂനിയര്‍ ലോക ചാമ്പ്യനായത്. 
ദീപക് ദല്‍ഹിയില്‍ ഛത്രശാല്‍ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തുന്നത്. സെമി ഫൈനലില്‍ കൊളംബിയയുടെ കാര്‍ലോസ് ആര്‍തുറൊ മെന്‍ഡസിനെ വാശിയേറിയ പോരാട്ടത്തിലാണ് ദീപക് തോല്‍പിച്ചത്. മത്സര തീരാന്‍ ഒരു മിനിറ്റ് ശേഷഇക്കെ 3-6 ന് പിന്നിലായിരുന്നു ദീപക്. അവസാന സെക്കന്റുകളില്‍ 7-6 ലീഡ് സ്വന്തമാക്കി. 
 

Latest News