Sorry, you need to enable JavaScript to visit this website.

കോഹ്‌ലിയെ ട്രോളി ഗംഭീര്‍

ന്യൂദല്‍ഹി - ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോടുള്ള ശത്രുത മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍ ഒരിക്കല്‍കൂടി പരസ്യമായി പ്രകടിപ്പിച്ചു. കോഹ്‌ലി രാജ്യാന്തര മത്സരങ്ങളില്‍ മികച്ച ക്യാപ്റ്റനായി തോന്നുന്നത് ടീമില്‍ മഹേന്ദ്ര ധോണി, രോഹിത് ശര്‍മ എന്നിവരുടെ സാന്നിധ്യം കാരണമാണെന്ന് ഗംഭീര്‍ പരിഹസിച്ചു. ഐ.പി.എല്‍ ഫ്രാഞ്ചൈസിയെ നയിക്കുമ്പോഴാണ് ഒരാളുടെ നേതൃശേഷി വ്യക്തമാവുകയെന്നും ഗംഭീര്‍ പറഞ്ഞു. ഐ.പി.എല്ലില്‍ കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് വന്‍ പരാജയമാണ്. മുംബൈ ഇന്ത്യന്‍സിനെ രോഹിതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ധോണിയും ചാമ്പ്യന്‍ ടീമാക്കിയെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. 
 

Latest News