Sorry, you need to enable JavaScript to visit this website.

യോഗ്യത നേടിയിട്ടും  അനസിനെ തഴഞ്ഞു

ന്യൂദല്‍ഹി - പലതവണ ദേശീയ റെക്കോര്‍ഡ് ഭേദിച്ച മലയാളി താരം മുഹമ്മദ് അനസിനെ ലോക അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ 400 മീറ്ററില്‍ മത്സരിപ്പിക്കില്ല. റിലേ ടീമില്‍ മാത്രമാണ് അനസ് ഉള്ളത്. അനസ് 400 മീറ്ററില്‍ വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു. ജൂലൈയില്‍ ചെക് റിപ്പബ്ലിക്കിലെ ക്ലാദ്‌നോയിലാണ് അനസ് 45.21 സെക്കന്റില്‍ ഓടി ലോക മീറ്റിന് യോഗ്യത നേടിയത്.
എന്‍ട്രി ലിസ്റ്റില്‍ പുരുഷ റിലേയിലും മിക്‌സഡ് റിലേയിലും മാത്രമാണ് അനസിന്റെ പേരുള്ളത്. ലോക അത്‌ലറ്റിക് മീറ്റില്‍ വന്‍ താരനിരയാണ് 400 മീറ്ററില്‍ അണിനിരക്കുന്നത്. കരുത്തന്മാരോട് പൊരുതി മികച്ച സമയം കുറിച്ചാല്‍ അനസിന് ടോക്കിയൊ ഒളിംപിക്‌സിന് യോഗ്യത നേടാമായിരുന്നു.  
റിലേ ടീമിന്റെ ഭാഗമായ ധരുണ്‍ അയ്യസാമിയെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിപ്പിക്കുന്നുണ്ട്. ധരുണ്‍ ഇപ്പോള്‍ ഒട്ടും ഫോമിലല്ല. ഏതാനും മാസം മുമ്പ് കാലില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 

Latest News