Sorry, you need to enable JavaScript to visit this website.

ബംഗളൂരു എഫ്.സിക്ക് പൂനെ ഹോം ഗ്രൗണ്ട്

ബംഗളൂരു - ഐ.എസ്.എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി പുതിയ സീസണില്‍ പൂനെ ബാലവാഡിയില്‍ ഹോം മത്സരങ്ങള്‍ കളിക്കും. പൂനെ സിറ്റി എഫ്.സിയുടെ ഹോം ഗ്രൗണ്ടായിരുന്നു ഇത്. എന്നാല്‍ പുനെ സിറ്റി കഴിഞ്ഞ സീസണിനൊടുവില്‍ പിരിച്ചുവിട്ടു. ഹൈദരാബാദ് എഫ്.സിയാണ് പുതിയ ടീം. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ അവര്‍ ഹോം മത്സരങ്ങള്‍ കളിക്കും. 
ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു ബംഗളൂരു എഫ്.സി ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. എന്നാല്‍ ഈ സ്‌റ്റേഡിയം അത്‌ലറ്റിക്‌സിന് മാത്രമായി ഉപയോഗിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് ബംഗളൂരുവിന് വേദി മാറ്റേണ്ടി വന്നത്. കര്‍ണാടക ഹൈക്കോടതിയും അത്‌ലറ്റിക്‌സിന് അനുകൂലമായാണ് വിധിച്ചത്. എ.ഐ.എഫ്.എഫ് ക്ലബ് ലൈസന്‍സിംഗ് സമയപരിധി കഴിയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബംഗളൂരു എഫ്.സി തീരുമാനമെടുത്തത്. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ തന്നെ ബംഗളൂരു എഫ്.സിക്ക് കളിക്കാനുള്ള സാഹചര്യമൊരുക്കാനായി നിയമോപദേശം തേടുമെന്ന് കര്‍ണാടക സ്‌പോര്‍ട്‌സ് മന്ത്രാലയം അറിയിച്ചു.  


 

Latest News