Sorry, you need to enable JavaScript to visit this website.

സ്‌റ്റോക്‌സിന്റെ ട്രാജഡി വാര്‍ത്തയാക്കി, വന്‍ രോഷം

ലണ്ടന്‍ - ഇംഗ്ലണ്ട ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ജനിക്കുന്നതിന് മുമ്പ് കുടുംബത്തിലുണ്ടായ ദുരന്തം സെന്‍സേഷനല്‍ വാര്‍ത്തയാക്കി ഇംഗ്ലണ്ടിലെ സണ്‍ ടാബ്ലോയ്ഡ് പത്രം. വിറ്റഴിക്കാന്‍ എന്തും വാര്‍ത്തയാക്കുന്ന ശൈലിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്‌റ്റോക്‌സിനോട് അനുകമ്പ പ്രകടിപ്പിച്ചു. വാര്‍ത്തയെ ന്യായീകരിക്കാന്‍ ദ സണ്‍ നിര്‍ബന്ധിതമായി. ദുരന്തം നടന്ന കാലത്ത് അത് ന്യൂസിലാന്റില്‍ വന്‍ വാര്‍ത്തയായിരുന്നുവെന്ന് അവര്‍ വാദിച്ചു. 
സ്റ്റോക്‌സ് ജനിക്കുന്നതിന് കുടുംബം ന്യൂസിലാന്റിലുണ്ടായ കാലത്തെ ദുരന്തമാണ് ദ സണ്‍ വാര്‍ത്തയാക്കിയത്. സ്‌റ്റോക്‌സിന്റെ അമ്മയുടെ ആദ്യ പാര്‍ട്ണര്‍ അവരുടെ രണ്ടു മക്കളെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തതാണ് സംഭവം. എന്നാല്‍ യാതൊരു പശ്ചാത്തലവുമില്ലാതെ അത് ഇപ്പോള്‍ ദ സണ്‍ ആവര്‍ത്തിക്കുകയായിരുന്നു. 
ഇംഗ്ലണ്ടിന്റെ ആഷസ്, ലോകകപ്പ് ഹീറോയാണ് സ്‌റ്റോക്‌സ്.
 

Latest News