Sorry, you need to enable JavaScript to visit this website.

കന്നി ലോക മെഡലുമായി വിനേഷ്

നൂര്‍ സുല്‍ത്താന്‍ (കസാഖിസ്ഥാന്‍) - ലോക വനിതാ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡലോടെ ഇന്ത്യയുടെ വിനേഷ് ഫോഗട് ടോക്കിയൊ ഒളിംപിക്‌സിന് യോഗ്യത നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഗ്രീസിന്റെ മരിയ പ്രെവലറാക്കിയെ 4-1 ന് വിനേഷ് തോല്‍പിച്ചു. പൂജ ദാണ്ട മെഡലിന് ഒരു ജയം അരികിലെത്തി. 
നാലാമത്തെ ലോക ചാമ്പ്യന്‍ഷിപ്പിലാണ് ഇരുപത്തഞ്ചുകാരി വിനേഷ് ആദ്യ മെഡല്‍ കരസ്ഥമാക്കുന്നത്. മരിയ രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഗുസ്തിക്കാരിയാണ്. ലോക ചാമ്പ്യന്‍ഷിപ് മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ്. അല്‍ക തോമര്‍ (2006), ഗീത ഫോഗട് (2012), ബബിത ഫോഗട് (2012), പൂജ ദാണ്ട (2018) എന്നിവരാണ് നേരത്തെ മെഡല്‍ നേടിയത്.  
റെപഷാജ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റിനെ തോല്‍പിച്ചാണ് വിനേഷ് തുടങ്ങിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ് വിനേഷ്. 

Latest News