Sorry, you need to enable JavaScript to visit this website.

ജൂഡൊ ഫെഡറേഷന്‍ ഇറാനെ വിലക്കി

പാരിസ് - രാജ്യാന്തര ജൂഡൊ ഫെഡറേഷന്‍ ഇറാനെ സസ്‌പെന്റ് ചെയ്തു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രായിലി താരവുമായുള്ള ഫൈനല്‍ തടയാന്‍ ഇറാന്‍ താരത്തോട് സെമിയില്‍ തോല്‍ക്കാന്‍ നിര്‍ദേശിച്ചതിനാണ് സസ്‌പെന്‍ഷന്‍. 
കഴിഞ്ഞ മാസം ടോക്കിയോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ 81 കിലൊ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ സയ്ദ് മുലയ്യാണ് സെമി ഫൈനലില്‍ തോല്‍ക്കാന്‍ ഇറാന്‍ ജൂഡൊ ഫെഡറേഷനില്‍ നിന്ന് നിര്‍ദേശം കിട്ടിയതായി വെളിപ്പെടുത്തിയത്. ബെല്‍ജിയത്തിന്റെ മതിയാസ് കാസെയോടാണ് മുലയ്യ് തോറ്റത്. ജയിച്ചിരുന്നുവെങ്കില്‍ ഇസ്രായിലിന്റെ സാഗി മുകിയുമായി മുലയ്യ് ഫൈനല്‍ കളിക്കേണ്ടി വരുമായിരുന്നു. കാസെയെ തോല്‍പിച്ച് സാഗി മൂകി ചാമ്പ്യനായി. 
ചാമ്പ്യന്‍ഷിപ്പിനു ശേഷം മുലയ്യ് ജര്‍മനിയിലേക്ക് ചേക്കേറിയിരുന്നു. 2004 ലെ ആതന്‍സ് ഒളിംപിക്‌സില്‍ ഇസ്രായിലി താരവുമായി മത്സരിക്കുന്നത് ഒഴിവാക്കാന്‍ ശരീരഭാരം കൂട്ടിയ അറാഷ് മിര്‍ ഇസ്മായിലിയാണ് ഇപ്പോള്‍ ഇറാന്‍ ജൂഡൊ ഫെഡറേഷന്‍ അധ്യക്ഷന്‍.
 

Latest News