Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ജയത്തില്‍ ക്യാപ്റ്റന്‍ താരം

മൊഹാലി -  വിരാട് കോഹ്‌ലിയുടെ മിന്നുന്ന ബാറ്റിംഗോടെ ഹോം സീസണിലെ ഉദ്ഘാടന മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചു. ക്യാപ്റ്റന്മാര്‍ അര്‍ധ ശതകങ്ങളുമായി ബാറ്റിംഗ് നയിച്ച രണ്ടാം ട്വന്റി20 യില്‍   ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് ആതിഥേയര്‍ തകര്‍ത്തു. നായകനായി അരങ്ങേറിയ ക്വിന്റന്‍ ഡി കോക്കിന്റെ അര്‍ധ ശതകത്തോടെ ദക്ഷിണാഫ്രിക്ക അഞ്ചിന് 149 റണ്‍സെടുത്തപ്പോള്‍ കോഹ്‌ലിയുടെ മിന്നുന്ന പ്രകടനത്തോടെ (52 പന്തില്‍ 72 നോട്ടൗട്ട്) ഇന്ത്യ പത്തൊമ്പതോവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. കോഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. 
ഇന്ത്യ ഉജ്വലമായാണ് മറുപടി ആരംഭിച്ചത്. ആന്റീഷ്  നോര്‍ട്യെയുടെ തീപ്പാറുന്ന പന്തുകള്‍ അനായാസം രണ്ടു തവണ സിക്‌സറിനു പറത്തി രോഹിത് ശര്‍മ (12 പന്തില്‍ 12) ഇന്ത്യക്ക് നല്ല തുടക്കം നല്‍കി. എന്നാല്‍ നാലാം ഓവറില്‍ ആന്‍ഡിലൊ ഫെഹ്‌ലുക്‌വായൊ ഓപണറെ വിക്കറ്റിനു മുന്നില്‍ കുടുക്കി. അതൊന്നും ഇന്ത്യയെ ബാധിച്ചില്ല. ശിഖര്‍ ധവാനും (31 പന്തില്‍ 40) കോഹ്‌ലിയും എട്ടോവറില്‍ 61 റണ്‍സ് ചേര്‍ത്ത് ഇന്നിംഗ്‌സ് മുന്നോട്ടു നയിച്ചു. എന്നാല്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പിച്ചു. ശിഖറിനെ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ക്യാച്ചില്‍ തബരെയ്‌സ് ശംസിയും റിഷഭ് പന്തിനെ (4) ബ്യോണ്‍ ഫോര്‍ച്യൂണും പുറത്താക്കി. ശ്രേയസ് അയ്യരാണ് (14 പന്തില്‍ 16 നോട്ടൗട്ട്) ക്യാപ്റ്റനൊപ്പം ഇന്ത്യയെ വിജയതീരത്തടുപ്പിച്ചത്. ഫെഹ്‌ലുക്‌വായൊയെ ഇരട്ട ബൗണ്ടറിക്കും കഗീസൊ റബാദയെയും ഫോര്‍ചൂണിനെയും സിക്‌സറിനും പറത്തി കോഹ്‌ലി വിജയം എളുപ്പമാക്കി. 
സ്‌കോര്‍ ബോര്‍ഡ്
ദക്ഷിണാഫ്രിക്ക
റീസ സി വാഷിംഗ്ടണ്‍ ബി ദീപക് 6 (11, 4-1), ഡി കോക്ക് സി കോഹ്‌ലി ബി സയ്‌നി 52 (37, 4-8), ബാവുമ സി ജദേജ ബി ചഹര്‍ 49 (43, 6-1, 4-3), വാന്‍ഡര്‍ഡ്യൂസന്‍ സി ആന്റ് ബി ജദേജ 1 (2), മില്ലര്‍ ബി ഹാര്‍ദിക് 18 (15, 6-1), പ്രിടോറിയസ് നോട്ടൗട്ട് 10 (7, 6-1), ഫെഹ്‌ലുക്‌വായൊ നോട്ടൗട്ട് 8 (5, 6-1)
എക്‌സ്ട്രാസ് - 5
ആകെ (അഞ്ചിന്) - 149
വിക്കറ്റ് വീഴ്ച: 1-31, 2-88, 3-90, 4-126, 5-129
ബൗളിംഗ്: വാഷിംഗ്ടണ്‍ 3-0-19-0, ചഹര്‍ 4-0-22-2, സയ്‌നി 4-0-34-1, ജദേജ 4-0-31-1, ഹാര്‍ദിക് 4-0-31-1, ക്രുനാല്‍ 1-0-7-0
ഇന്ത്യ
രോഹിത് എല്‍.ബി ഫെഹ്‌ലുക്‌വായൊ 12 (12, 6-2), ശിഖര്‍ സി മില്ലര്‍ ബി ശംസി 40 (31, 6-1, 4-4), കോഹ്‌ലി നോട്ടൗട്ട് 72 (52, 6-3, 4-4), റിഷഭ് സി ശംസി ബി ഫോര്‍ചൂണ്‍ 4 (5), ശ്രേയസ് നോട്ടൗട്ട് 16 (14, 4-2)
എക്‌സ്ട്രാസ് - 7
ആകെ (19 ഓവറില്‍ മൂന്നിന്) - 151
വിക്കറ്റ് വീഴ്ച: 1-33, 2-94, 3-104
ബൗളിംഗ്: റബാദ 3-0-24-0, നോര്‍ട്യെ 3-0-27-0, ഫെഹ്‌ലുക്‌വായൊ 3-0-20-1, പ്രിടോറിയസ് 3-0-27-0, ശംസി 3-0-19-1, ഫോര്‍ചൂണ്‍ 4-0-32-1

Latest News