Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക് ജയിക്കാന്‍ 150 റണ്‍സ് 

മൊഹാലി -  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 ജയിക്കാന്‍ ഇന്ത്യ 150 റണ്‍സെടുക്കണം. പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെടുത്ത സന്ദര്‍ശകരെ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. അവശേഷിച്ച പത്തോവറില്‍ 61 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. അവസാന ഓവറിലെ ഇരട്ട സിക്‌സറാണ് അവരെ അഞ്ചിന് 149 ലെത്തിച്ചത്. വൈസ് ക്യാപ്റ്റന്‍ റീസ ഹെന്‍ഡ്രിക്‌സിനെ (6) ദീപക് ചഹര്‍ പുറത്താക്കിയ ശേഷം ക്യാപ്റ്റന്‍ ക്വിന്റന്‍ ഡി കോക്കും (37 പന്തില്‍ 52) തെംബ ബാവുമയും (43 പന്തില്‍ 49) തമ്മിലുള്ള കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചതായിരുന്നു. 
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൊഹാലിയിലെ മഞ്ഞുവീഴ്ച രണ്ടാം ഇന്നിംഗ്‌സില്‍ ബൗളിംഗ് ദുഷ്‌കരമാക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ കളിക്കാരില്‍ നിന്ന് യുവ താരങ്ങള്‍ ഇന്ത്യയില്‍ കളിക്കേണ്ടതിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് അവരുടെ പുതിയ നായകന്‍ ക്വിന്റന്‍ ഡി കോക്ക് പറഞ്ഞു. ക്യാപ്റ്റന്‍സി പുതിയ അനുഭവമാണെന്നും അത് അതിയായി ആസ്വദിക്കുന്നുണ്ടെന്നും ഡി കോക്ക് വെളിപ്പെടുത്തി. 
ഇന്ത്യ കെ.എല്‍ രാഹുലിനെ പുറത്തിരുത്തി. രവീന്ദ്ര ജദേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവദീപ് സയ്‌നി, പാണ്ഡ്യ സഹോദരന്മാര്‍ എന്നിവര്‍ ടീമിലുണ്ട്. 

 

Latest News