Sorry, you need to enable JavaScript to visit this website.

ഇമ്പിച്ചിക്കോയ തങ്ങളുടെ മൃതദേഹം ഖബറടക്കി; മരണം കെട്ടിടത്തില്‍നിന്ന് വീണ്

ജിദ്ദ- രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളുടെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കി. ബാബ് മക്കയിലെ മസ്ജിദ് ബിന്‍ ലാദിനില്‍ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം ബാബ് മക്കയിലെ അല്‍ അസദ് മഖ്ബറയിലാണ് ഖബറടക്കിയത്.
മയ്യിത്ത് നിസ്‌കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിദ്ദ ഐ.സി.എഫ് സെന്‍ട്രല്‍ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.  
ഐ.സി.എഫ് നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി, ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍  സെക്രട്ടറി മുജീബ് ഏ.ആര്‍ നഗര്‍, സയ്യിദ് സൈനുല്‍  ആബിദീന്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ മളാഹിരി, ഷാഫി മുസ്‌ലിയാര്‍, ബഷീര്‍ പറവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി സ്‌പോണ്‍സറും ഐ.സി.എഫ് ജിദ്ദ വെല്‍ഫയര്‍ വിംഗും  ഇന്ത്യന്‍ കോണ്‍സുലേറ്റും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
ജിദ്ദയിലെ ശാരാ ഹിറയിലെ മസ്ജിദ് ഇബ്‌നു ഖയ്യൂമില്‍ ഹാരിസായി ജോലി ചെയ്തിരുന്ന തങ്ങള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്ന് വീണ് മരിച്ചെന്നാണ് പോലീസ് നിഗമനം.
ജിദ്ദ ഹിറ യൂനിറ്റ് ഐ.സി.എഫ് പ്രസിഡന്റായിരുന്നു. ജിദ്ദയിലെത്തിയത് മുതല്‍ സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
തങ്ങളുടെ വിയോഗത്തില്‍ ഐ.സി.എഫ് ജിദ്ദ അനുശോചനം രേഖപ്പെടുത്തി. പൊതു രംഗത്ത് കര്‍മനിരതനായ സംഘാടകനെയാണ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അബ്ദുല്‍ റഹ്മാന്‍ മളാഹിരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, നൗഫല്‍ വടകര, ഹസ്സന്‍ സഖാഫി കണ്ണൂര്‍. അബ്ബാസ് ചെങ്ങാനി, സൈദ് കൂമണ്ണ സംബന്ധിച്ചു.

 

 

Latest News