Sorry, you need to enable JavaScript to visit this website.

ഭാര്യ പരാതി നല്‍കി; കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവ് കസ്റ്റഡിയില്‍

മണ്ണാര്‍ക്കാട്- കുടുംബത്തെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുവപ്പാടം മുണ്ടയില്‍ വീട്ടില്‍ സജുവിനെയാണ് എസ്.ഐ അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ എസ് സി.പി.ഒ വിജയമണി, സി.പി.ഒമാരായ നൗഷാദ്, റമീസ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിലക്ഷ്മി, ലിനി, ശ്രീകുട്ടി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷ ഡൈവറായ ഇയാള്‍ സെപ്റ്റംബര്‍ ഒന്‍പതിന് ഓട്ടം പോയി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് തോട്ടര സ്വദേശിയായ കാമുകിക്കൊപ്പം ഇയാള്‍ ഒളിച്ചോടിയെന്ന് വിവരം ലഭിച്ചു. ആറ്, മൂന്ന്, ആറ് മാസം പ്രായമുള്ള കുട്ടികളുണ്ട്. കാമുകിക്കും ഭര്‍ത്താവും കുട്ടികളുമുണ്ട്.

 

Latest News