Sorry, you need to enable JavaScript to visit this website.

അമീബ തലച്ചോറ് തിന്നു; പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി

വൈറ്റ്‌നി- മൂക്കിലൂടെ ശരീരത്തിലെത്തിയ അമീബ കാരണം അമേരിക്കയില്‍ പത്തു വയസ്സുകാരിക്ക് മരണം. ടെക്‌സാസിലെ ലില്ലി അവാന്ത് എന്ന കുട്ടിയെ ഈ മാസം എട്ടിന് ശക്തമായ തലവേദനയും പനിയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായി.

വീടിനു സമീപമുള്ള ബ്രാസോസ് നദിയില്‍ നീന്തുന്നതിനിടെയാണ് തലച്ചോറ് തിന്നുന്ന അമീബയായ നീഗ്ലേറിയ ഫൗലേറി ബാധിച്ചത്. മലിന ജലം മൂക്കിലൂടെ ശരീരത്തിലെത്തുമ്പോഴാണ് തലച്ചോറിന് അണുബാധയുണ്ടാക്കുന്ന ഈ അമീബ ബാധിക്കുന്നത്.

 

Latest News