Sorry, you need to enable JavaScript to visit this website.

റിഷഭിന് കോച്ചിന്റെ മുന്നറിയിപ്പ്

ധര്‍മശാല - ഇന്ത്യന്‍ ടീമില്‍ മതിയായ അവസരങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും റിഷഭ് പന്തിന്റെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടാനുണ്ടെന്ന് ചീഫ് കോച്ച് രവിശാസ്ത്രി. റിഷഭിന്റെ കഴിവിലും സംഹാരശേഷിയിലും വിശ്വാസമുണ്ട്. എന്നാല്‍ പലപ്പോഴും അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുന്നത് ടീമിന് ക്ഷീണമുണ്ടാക്കുന്നുണ്ട് -രവിശാസ്ത്രി വ്യക്തമാക്കി. 
ട്രിനിഡാഡില്‍ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യ പന്തില്‍ തന്നെ ക്രീസ് വിട്ടിറങ്ങി ഷോട്ടിനു ശ്രമിച്ച് പുറത്തായത് ഉദാഹരണമായി ശാസ്ത്രി ചൂണ്ടിക്കാട്ടി. കഴിവുണ്ടോ ഇല്ലയോ എന്നതല്ല ഇത്തരം ഘട്ടങ്ങളില്‍ ചോദ്യം. ടീമിനെ കൈവിടുകയാണ് എന്ന് ഓര്‍മ വേണം. ഒരു ലക്ഷ്യം പിന്തുടരുമ്പോള്‍, പ്രത്യേകിച്ചും ക്യാപ്റ്റന്‍ കൂടെയുണ്ടാവുമ്പോള്‍ സമചിത്തതയോടെയാണ് കളിക്കേണ്ടത് -ശാസ്ത്രി ചൂണ്ടിക്കാട്ടി. 
ആര്‍ക്കും 15 അവസരങ്ങള്‍ കിട്ടില്ല. അഞ്ചവസരങ്ങള്‍ ധാരാളമാണ്. അത് മുതലാക്കാന്‍ ശ്രമിക്കണം  -ശാസ്ത്രി പറഞ്ഞു.

 

Latest News